അർജുൻ ജയരാജ് ടീമിൽ ഇല്ലാതിരിക്കാൻ കാരണം പരിക്ക്

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മധ്യനിര താരം അർജുൻ ജയരാജ് ഇടം പിടിച്ചിരുന്നില്ല. ഇത് മലയാളി ഫുട്ബോൾ ആരാധകർക്ക് ഇടയിൽ വലിയ ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ താരം ടീമിൽ ഇല്ലാതിരിക്കാൻ കാരണം പരിക്ക് ആണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷെറ്റോരി പറഞ്ഞു. അർജുൻ പരിക്ക് കാരണം സീസൺ തുടക്കത്തിൽ ഉണ്ടാകാൻ ആവില്ല എന്നും അതാണ് ടീമിൽ ഇല്ലാത്തത് എന്നും അദ്ദേഹം അറിയിച്ചു.

പരിക്ക് ഭേദമായാൽ അർജുനെ ടീമിൽ ഉൾപ്പെടുത്തും എന്നും അദ്ദേഹം സൂചനകൾ നൽകി. വിദേശ താരങ്ങളായ മരിയോ ആർകസും, ജൈറോയും പരിക്കിന്റെ പിടിയിലാണ് ഇപ്പോഴും എന്നും ഷറ്റൊരി പറഞ്ഞു. മുൻ സന്തോഷ് ട്രോഫി താരം ജിതിൻ എം എസ് നല്ല കളിക്കാരൻ ആണെങ്കിലും സീനിയർ സ്ക്വാഡിൽ എത്തണമെങ്കിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്നും ഷറ്റോരി കൂട്ടിച്ചേർത്തു.

Previous articleഇസ്കോയും മാർസെലോയും തിരികെയെത്തി, ബെയ്ല് പുറത്ത്
Next articleമൊ ഫറയുടെ പരിശീലകനായിരുന്ന സലാസറിന് നാലു വർഷം വിലക്ക്