ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ നടന്ന ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. ഇറ്റാലിയൻ വമ്പന്മാരയ ഇന്റർ മിലാനും ചെക്ക് റിപ്പബ്ലിക് ചാമ്പ്യന്മാരായ സ്ലാഇയ പ്രാഗും തമ്മിലായിരുന്നു പോരാട്ടം. ഇന്ററിംറ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സ്ലാവിയ പ്രാഗ് ഇന്ററിനെ വിറപ്പിച്ചു എന്ന് തന്നെ പറയാം. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. അതും ഇഞ്ച്വറി ടൈമിലാണ് ഇന്റർ സമനില ഗോൾ നേടിയത്.
കളിയുടെ 67ആം മിനുട്ടിൽ ഒലിയിങ്കയിലൂടെ സ്ലാവിയ ആണ് കളിയിൽ ലീഡ് എടുത്തത്. അതുവരെ വിരസമായ ഫുട്ബോൾ കളിച്ച ഇന്റർ മിലാൻ അതോടെ ഉണർന്നു. എങ്കിലും ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുട്ടിലാണ് സമനില ഗോൾ പിറന്നത്. ബരേല ആയിരുന്നു സമനില ഗോൾ നേടിയത്. കളിയിൽ 96ആം മിനുട്ടിൽ വിജയിക്കാൻ ഒര്യ് സുവർണ്ണാവസരം ലുകാലുവിന് ലഭിച്ചു എങ്കിലും അദ്ദേഹത്തിന്റെ ഫ്രീ ഹെഡർ വലയിൽ എത്തിയില്ല. ബാഴ്സലോണ, ഡോർട്മുണ്ട് എന്നിവർ അടങ്ങിയ ഗ്രൂപ്പ് ആയതിനാൽ ഈ സമനില ഇന്ററിന് വലിയ നഷ്ടമാണ്.