ലിയോണെ ഫ്രാൻസിൽ ചെന്ന് സമനിലയിൽ പിടിച്ച് സെനിറ്റ്

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ലിയോണിനെ സെനിറ്റ് സമനിലയിൽ പിടിച്ചു. ഫ്രാൻസിൽ ലിയോണൊന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. റഷ്യൻ ക്ലബായ സെനിറ്റ് വലിയ വെല്ലുവിളി തന്നെ ഇന്ന് ലിയോണ് ഉയർത്തി. ആദ്യ പകുതിയിൽ ഇറാനിയൻ സ്ട്രൈക്കർ അസ്മൗൺ ആണ് സെനിറ്റിന് ലീഡ് നൽകിയത്. ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ ഗോളായി ഇത് മാറി.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തിരിച്ചടിക്കാൻ ലിയോണിനായി. ഒരു പെനാൾട്ടിയിൽ നിന്ന് ഡിപായ് ആണ് ലിയോണ് സമനില നൽകിയത്. ഗ്രൂപ്പ് ജിയിൽ രണ്ടാം മത്സരത്തിൽ ലെപ്സിഗും ബെൻഫികയുമാണ് ഏറ്റുമുട്ടുക.

Advertisement