നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്റർ മിലാൻ നേരിടാൻ പോകുന്ന ബാഴ്സലോണ ടീമിൽ മെസ്സി ഇല്ല എന്നത് ഇന്റർ മിലാന് വലിയ മുൻതൂക്കം നൽകുന്നു എന്ന് ഇന്റർ ക്യാപ്റ്റൻ ഇക്കാർഡി. മെസ്സി ഇല്ലാതാകുന്നതോടെ ബാഴ്സലോണയിലെ അത്ഭുതം ഇല്ലാതാകുന്നു. മെസ്സി ഇല്ലാത്ത ബാഴ്സലോണ ഇന്റർ മിലാന് തുല്യമാണെന്നും ഇക്കാർഡി പറഞ്ഞു.
മികച്ച ഫോമിലുള്ള ഇന്റർ മിലാന് ബാഴ്സലോണയെ തോൽപ്പിക്കാൻ ആകുമെന്നും ഇക്കാർഡി പറയുന്നു. അവസാന ഏഴു മത്സരങ്ങളും ജയിച്ചാണ് ഇന്റർ മിലാൻ വരുന്നത്. ബാഴ്സലോണക്ക് ആകട്ടെ ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ ഇതുവരെ ആയിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ആയിരുന്നു മെസ്സിക്ക് പരിക്കേറ്റത്. മൂന്നാഴ്ചയിൽ കൂടുതൽ മെസ്സിക്ക് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും.