ഒരു ഗോൾ അകലത്തിൽ നെയ്മറിന് ഒരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ്

- Advertisement -

നാളെ പി എസ് ജിയും നാപോളിയും തമ്മിലുള്ള മത്സരത്തിൽ ഒരു ഗോൾ നേടിയാൽ നെയ്മർ ചാമ്പ്യൻസ് ലീഗിൽ ഒരു ബ്രസീൽ റെക്കോർഡിന് ഉടമയാകും. ബ്രസീലിനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് നെയമറിന് അടുത്ത് നിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹാട്രിക്ക് നേടിയതോടെ നെയ്മർ കകായുടെ റെക്കോർഡിനൊപ്പം എത്തിയിരുന്നു.

30 ഗോളുകൾ ആണ് ചാമ്പ്യൻസ് ലീഗിൽ കകായും നെയ്മറും ഇപ്പോൾ നേടിയിട്ടുള്ളത്. ഇതിൽ കൂടുതൽ ഒരു ബ്രസീലിയൻ താരവും ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയിട്ടില്ല. 49 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ചാമ്പ്യൻസ് ലീഗിൽ 30 ഗോളുകൾ അടിച്ചത്. 30 ഗോളുകൾക്ക് ഒപ്പം 22 അസിസ്റ്റും നെയ്മറിന് ചാമ്പ്യൻസ് ലീഗിൽ ഉണ്ട്.

Advertisement