റൊണാൾഡോ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വന്നപ്പോൾ

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായി വീണ്ടും ഇറങ്ങുകയാണ് ഇന്ന്. 9 വർഷം മുമ്പായിരുന്നു താൻ സൂപ്പർ താരമായിരിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. അതിനു ശേഷം ചുരുക്കം സന്ദർഭങ്ങളിൽ മാത്രമെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കേണ്ടി വന്നിട്ടുള്ളൂ.

മാഞ്ചസ്റ്റർ വിട്ട ശേഷം ഔദ്യോഗിക മത്സരങ്ങളിൽ മൂന്ന് തവണ മാത്രമേ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ചിട്ടുള്ളൂ. 2013 ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ സ്റ്റേജിലായിഫുന്നു ഇതിൽ രണ്ട് പോരാട്ടങ്ങൾ പിറന്നത്. രണ്ട് പാദങ്ങളിലും ഒരോ ഗോൾ വീതം അന്ന് റൊണാൾഡോ നേടി. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം പാദത്തിൽ റൊണാൾഡോ നേടിയ ഗോളായിരുന്നു റയലിനെ ക്വാർട്ടറിലേക്ക് കടത്തിയത്.

2017 യുവേഫ സൂപ്പർ കപ്പിലായിരുന്നു ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അവസാനം വന്നത്. അന്നും റയൽ മാഡ്രിഡ് വിജയിച്ചു എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയില്ല.

Advertisement