“പോഗ്ബ ഇല്ലാത്തത് കൊണ്ട് രണ്ടാം പാദം പി എസ് ജിക്ക് എളുപ്പം” – ഡ്രാക്സ്ലർ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരം പി എസ് ജിക്ക് എളുപ്പമായിരിക്കും എന്ന് മിഡ്ഫീൽഡർ ഡ്രാക്സ്ലർ. ആദ്യ പാദത്തിൽ പി എസ് ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഇനി പാരീസിലാണ് രണ്ടാം പാദം നടക്കേണ്ടത്. ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കിട്ടിയ പോഗ്ബ ഇല്ലാതെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസിലേക്ക് പോവുക.

പോഗ്ബ ഇല്ലാത്തത് പി എസ് ജിക്ക് കാര്യങ്ങൾ എളുപ്പം ആക്കുമെന്ന് ഡ്രാക്സ്ലർ പറഞ്ഞു. പോഗ്ബയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരം. അത് ആദ്യ പാദത്തിൽ തന്നെ മനസ്സിലാക്കിതരാൻ പോഗ്ബയ്ക്ക് ആയിട്ടുണ്ട്. പോഗ്ബ ഇല്ലാതെ ആകുന്നത് കാര്യങ്ങൾ എളുപ്പമാക്കും. ഡ്രാക്സ്ലർ പറഞ്ഞു‌. ഓൾഡ്ട്രാഫോർഡിൽ വന്ന് രണ്ട് ഗോൾ വിജയം നേടി എന്നത് അഭിമാനകരമായ കാര്യമാണെന്നും അത് എളുപ്പം നടക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.