ഹസാർഡ് ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് സിദാൻ

- Advertisement -

ഇന്ന് ചാമ്പ്യൻസ് ലീഗിലെ വൻ മത്സരത്തിൽ റയൽ മാഡ്രിഡ് പി എസ് ജിയെ നേരിടും. പരിക്ക് പൂർണ്ണമായും മാറിയ റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗ് ഹസാർഡ് ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് പരിശീലകൻ സിദാൻ അറിയിച്ചു. കഴിഞ്ഞ മത്സരത്തിൽ സബ്ബായി ഹസാർഡ് ഇറങ്ങിയിരുന്നു. ഹസാർഡ് അവസാന ദിവസങ്ങളിൽ പരിശീലനം നടത്തിയെന്നും ഇന്മ് കളിക്കും എന്നും സിദാൻ വ്യക്തമാക്കി.

ഹസാർഡിന്റെ സാന്നിദ്ധ്യം നിർണായകമാണെന്നും മത്സര ഫലം നിശ്ചയിക്കാൻ ഹസാർഡിനാകുമെന്നും സിദാൻ പറഞ്ഞു. മാഡ്രിഡിൽ തന്റെ കഴിവ് തെളിയിച്ച് കാണിക്കണം എന്ന് ആഗ്രഹമുള്ള താരമാണ് ഹസാർഡ്. അതുകൊണ്ട് തന്നെ ഹസാർഡിന് മാഡ്രിഡിൽ വലിയ ഭാവിയുണ്ട് എന്നും സിദാൻ പറഞ്ഞു. പാരീസിൽ വെച്ചാണ് ഇന്നത്തെ മത്സരം നടക്കുന്നത്.

Advertisement