തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ജിഎസ്‍കെ പിങ് പോങ് സെന്ററില്‍

- Advertisement -

ടേബിള്‍ ടെന്നീസിന്റെ ജില്ലാ(തിരുവനന്തപുരം) അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച (സെപ്റ്റംബര്‍ 21 2019) കവടിയാറിലെ ടേബിള്‍ ടെന്നീസ് ഫെസിലിറ്റിയായ ജിഎസ്‍കെ പിങ് പോങ് സെന്ററില്‍ നടക്കും. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്ന കുട്ടികള്‍ 9400042634, 7012496174 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ കവടിയാറുള്ള ജിഎസ്‍കെ പിങ് പോങ് സെന്ററില്‍ (GSK Ping Pong Centre) നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതോ ആണ്.

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ടേബിള്‍ ടെന്നീസ് ക്ലബ്ബുകളില്‍ ഒന്നാണ് ജിഎസ്‍കെ പിങ് പോങ് സെന്റര്‍. തങ്ങളുടെ സെന്ററിലെ നൂതനമായ സംവിധാനങ്ങളുടെയും പരിശീലനത്തിലൂടെയും പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തിരുവനന്തപുരത്തെ ടേബിള്‍ ടെന്നീസ് പ്രേമികളുടെ ഇടയില്‍ ശ്രദ്ധേയമായ സ്ഥാനം ഈ സെന്റര്‍ നേടിക്കഴിഞ്ഞു.

മുന്‍ സംസ്ഥാന താരവും വര്‍ഷങ്ങളുടെ പരിശീലന പരിചയവുമുള്ള പദ്മകുമാര്‍ സാറിന്റെ കീഴിലാണ് ഇവിടുത്തെ പരിശീലന പരിപാടികള്‍ ഏകോപിക്കപ്പെടുന്നത്. ഇത് കൂടാതെ പ്രത്യേക അവധിക്കാല പരിശീലന ക്ലാസ്സുകളും വിവിധ ടൂര്‍ണ്ണമെന്റുകളും ഈ സെന്ററില്‍ നടത്തിവരുന്നു.

Advertisement