“മിഖിതാര്യൻ റോമയിൽ കുറേ വർഷം നിൽക്കും എന്ന് പ്രതീക്ഷ” – ജെക്കോ

- Advertisement -

റോമയിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ എത്തിയ അർമേനിയൻ താരം മിഖിതാര്യൻ ക്ലബിനൊപ്പം കുറേ വർഷം തുടരണം എന്നാണ് ആഗ്രഹം എന്ന് റോമ സ്ട്രൈക്കർ ജെക്കോ. ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ ആണ് മിഖിതാര്യം റോമയിൽ എത്തിയിരിക്കുന്നത്. ലോൺ കരാർ കഴിഞ്ഞാൽ റോമയുമായി മിഖിതാര്യൻ സ്ഥിര കരാർ ഒപ്പുവെക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്ന് ജെക്കോ പറഞ്ഞു.

അറ്റാക്കിംഗിൽ റോമയ്ക്ക് വലിയ മുതൽക്കൂട്ടാണ് മിഖിതാര്യൻ. അദ്ദേഹത്തെ ഡോർട്മുണ്ട് കാലം മുതൽ താൻ നിരീക്ഷിക്കുന്നുണ്ട്. ഇറ്റലിയിൽ വലിയ താരമായി മാറാൻ മിഖിതാര്യന് കഴിയും എന്നും ജെക്കോ പറഞ്ഞു. റോമയിൽ അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടാൻ മിഖിതാര്യനായിരുന്നു. ആഴ്സണലിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും നിരാശയാർന്ന സീസണുകൾക്ക് ശേഷമാണ് മിഖിതാര്യൻ റോമയിൽ എത്തിയത്.

Advertisement