ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടിയാണ് താൻ റയൽ മാഡ്രിഡിൽ എത്തിയതെന്ന് ഈ സീസണിൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ഏദൻ ഹസാഡ്. ചെൽസിയിൽ തനിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പറ്റിയില്ലെന്നും അത് കൊണ്ട് റയൽ മാഡ്രിഡിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്നാണ് ആദ്യ ദിവസം മുതൽ തന്റെ ആഗ്രഹമെന്നും ഹസാർഡ് പറഞ്ഞു.
റയൽ മാഡ്രിഡ് ഇതിനുമുമ്പുള്ള വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയുട്ടുണ്ടെന്നും എല്ലാ വർഷവും കിരീടം നേടുക അസാധ്യമാണെന്നും ഹസാർഡ് പറഞ്ഞു. പക്ഷെ താൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടിയാണ് ഇവിടെ കളിക്കുന്നതെന്നും ഹസാർഡ് പറഞ്ഞു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടവും ലാ ലീഗ കിരീടവും കോപ്പ ഡെൽ റേ കിരീടവും നേടാൻ വേണ്ടിയാണ് റയൽ മാഡ്രിഡ് കളിക്കുന്നതെന്നും ഹസാർഡ് പറഞ്ഞു.
റഷ്യയിൽ നടന്ന ലോകകപ്പിന് ശേഷം താൻ റയൽ മാഡ്രിഡ് ചേരുന്നത് ഉറപ്പിച്ചിരുന്നുവെന്നും റയൽ മാഡ്രിഡിൽ ചേരുന്നതിന് മുൻപ് ലൂക്ക മോഡ്രിച്ച്മായും തിബോ ക്വർട്ടയുമായും സംസാരിച്ചിരുന്നുവെന്നും ഹസാർഡ് കൂട്ടിച്ചേർത്തു.