പരിക്ക് മാറി, ബുംറ ഉടൻ തിരിച്ചെത്തും

- Advertisement -

പരിക്കേറ്റ് വിശ്രമത്തിലായിരുന്നു ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ പരിക്ക് മാറി ഉടൻ തിരിച്ചെത്തും. താരം ജിമ്മിൽ പരിശീലനം നടത്തുന്ന ഫോട്ടോ ഇന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് താരം ഉടൻ ടീമിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പായത്.

നേരത്തെ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ ബുംറക്ക് സർജറി ആവശ്യമില്ലെന്നും അത് കൊണ്ട് തന്നെ വിചാരിച്ചതിലും നേരത്തെ തന്നെ ബുംറ ടീമിലേക്കും തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് ബുംറ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തുപോയത്. പുറം ഭാഗത്തേറ്റ ഇഞ്ചുറിയെ തുടർന്നാണ് താരം ടീമിൽ നിന്ന് പുറത്തുപോയത്.

തുടർന്ന് താരം ഇംഗ്ലണ്ടിൽ ചികിത്സ തേടുകയായിരുന്നു. ശേഷം താരത്തിന് സർജറി ആവശ്യമില്ലെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെ അടുത്ത ആഴ്ച നടക്കാൻ പോവുന്ന പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസ് പാരമ്പരയിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

Advertisement