ഫെലിക്സിന് ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ, അത്ലറ്റിക്കോ മാഡ്രിഡിന് വിജയം

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഗ്രൂപ്പിലെ ആദ്യ വിജയം. ഇന്ന് റഷ്യൻ ക്ലബായ സ്പാർട മോസ്കോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. റഷ്യയിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോയുടെ ഏകപക്ഷീയമായിരുന്നു പ്രകടനമാണ് കണ്ടത്. പോർച്ചുഗീസ് യുവതാരം ഫെലിക്സ് ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്നതിന് ഇന്ന് ഫുട്ബോൾ ലോകം സാക്ഷിയായി.

രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ ആയിരുന്നു ഫെലിക്സിന്റെ ഗോൾ വന്നത്. അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത് മുതൽ മികച്ച ഫോമിലാണ് ഈ യുവതാരം. കളിയുടെ 58ആം മിനുട്ടിൽ തോമസ് പാർട്ടിയിലൂടെ ആയിരുന്നു അത്ലറ്റിക്കോയുടെ രണ്ടാം ഗോൾ. ഡിയേഗോ കോസ്റ്റയാണ് ആ ഗോളിന് അവസരമൊരുക്കിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അത്ലറ്റിക്കോ യുവന്റസുമായി സമനിലയിൽ പിരിഞ്ഞിരുന്നു.

Previous articleസ്റ്റെർലിംഗ് താരമായി, ഏകപക്ഷീയ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി
Next articleപത്ത് പേരുമായി കളിച്ച ഒളിമ്പ്യാക്കോസിനെ തകർത്ത് റെഡ് സ്റ്റാർ ബെൽഗ്രേഡ്