സ്റ്റെർലിംഗ് താരമായി, ഏകപക്ഷീയ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു ഏകപക്ഷീയമായ വിജയം കൂടെ. ഇന്ന് ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സെഗ്രെബിന്ര് നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു സിറ്റിയുടെ പ്രകടനം. ഒരു ഗോളും ഒരു അസിസ്റ്റുമായി സ്റ്റെർലിംഗ് ആണ് കളിയിലെ താരമായത്.

രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ആയിരുന്നു സിറ്റിയുടെ ആദ്യ ഗോൾ വന്നത്. മെഹ്റെസിന്റെ പാസിൽ നിന്നായിരുന്നു സ്റ്റെർലിംഗിന്റെ ആ ഗോൾ. പിന്നീട് കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യുവതാരം ഫോഡനിലൂടെ സിറ്റി രണ്ടാംഗോളും നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സിറ്റി ശക്തറിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

Previous articleപി എസ് ജിയുടെ രക്ഷകനായി ഇക്കാർഡി
Next articleഫെലിക്സിന് ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ, അത്ലറ്റിക്കോ മാഡ്രിഡിന് വിജയം