ഫെലിക്സിന് ഗോൾ, അവസാനം പ്രീക്വാർട്ടർ ഉറപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

അങ്ങനെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസം സിമിയോണിയിയുടെ അത്ലറ്റിക്കോ മാഡ്രിഡ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇന്നലെ മെട്രോ പൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ ലൊകൊമൊടീവോ മോസ്കോയെ പരാജയപ്പെടുത്തിയതോടെയാണ് അത്ലറ്റിക്കോ ഗ്രൂപ്പ് ഘട്ടം കടക്കും എന്ന് ഉറപ്പായത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം.

ഗോളടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന അത്ലറ്റിക്കോയ്ക്ക് ഇന്നലെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യം രണ്ടാം മിനുട്ടിൽ പെനാൾട്ടി കിട്ടിയെങ്കിലും പെനാൾട്ടി എടുത്ത ട്രിപ്പിയർക്ക് പിഴച്ചു. പിന്നീട് 17ആം മിനുട്ടിൽ മറ്റൊരു പെനാൾട്ടി വേണ്ടി വന്നു ലീഡെടുക്കാൻ. ഇത്തവണ പെനാൾട്ടി എടുത്ത യുവതാരം ഫെലിക്സിന് ഒട്ടും പിഴച്ചില്ല. കളിയുടെ 54ആം മിനുട്ടിൽ ഫെലിപെ ആണ് രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ 10 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പിൽ രണ്ടാമത് ഫിനിസു ചെയ്തു.

Advertisement