ഡെംബലെ തിരികെ എത്തി, ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തിൽ സ്ലാവിയ പ്രാഹയെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. അവസാന മത്സരങ്ങളിൽ ബാഴ്സലോണ സ്ക്വാഡിൽ ഇല്ലാതിരുന്ന ഡെംബലെ, ഉംറ്റിറ്റി എന്നിവർ തിരികെ ടീമിക് എത്തിയിട്ടുണ്ട്‌. എന്നാൽ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതുർ ടീമിൽ ഇല്ല.

ആർതറിന് വാല്വെർഡെ വിശ്രമം നൽകിയതാണെന്ന് വേണം കരുതാൻ. പരിക്കേറ്റ സുവാരസും സ്ക്വാഡിൽ ഇല്ല്. ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്ന ബാഴ്സലോണ വിജയിച്ച് നോക്കൗട്ട് റൗണ്ടിലേക്ക് അടുക്കാൻ തന്നെയാകും ഇന്ന് ശ്രമിക്കുക. ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുക.

ബാഴ്സലോണ സ്ക്വാഡ്;

Advertisement