സന്തോഷ് ട്രോഫി, ബിനോ ജോർജ്ജിന്റെ കേരളം ഇന്ന് ആദ്യ പോരിന് ഇറങ്ങും

- Advertisement -

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഇന്ന് ആരംഭിക്കും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ഇന്ന് ആന്ധ്രാപ്രദേശിനെ ആകും നേരിടുക. അടുത്ത കാലത്ത് കേരളത്തിന് സന്തോഷ് ട്രോഫിയിൽ കിട്ടിയ ഏറ്റവും മികച്ച സ്ക്വാഡാണ് ഇത്തവണത്തേത് എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിൽ ദയനീയ പ്രകടനം നടത്തിയ കേരളം ഒരു വർഷം മുമ്പ് നേടിയ സന്തോഷ് ട്രോഫി കിരീടം തിരിച്ചു പിടിക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് ഇറങ്ങുന്നത്. ഐ ലീഗ് ക്ലബുകളോടും ഐ എസ് എൽ ക്ലബുകളോടും ഒക്കെ സൗഹൃദ മത്സരം കളിച്ചും രണ്ട് മാസത്തോളം നീളുന്ന പരിശീലന ക്യാമ്പിൽ മാറ്റുരച്ചുമാണ് കേരള ടീം വരുന്നത്.

ഗ്രൂപ്പ് എയിൽ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ഒപ്പമാണ് കേരളമുള്ളത്. ഇന്ന് വൈകിട്ട് 4 മണിക്കാണ് കേരളത്തിന്റെ ആദ്യ മത്സരം.

Advertisement