ഡി ലിറ്റ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ യുവ സെന്റർ ബാക്ക് ഡി ലിറ്റ് അടുത്ത മത്സരത്തിൽ കളിക്കില്ല. ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് യുവന്റസ് മറ്റന്നാൾ നേരിടേണ്ടത്. എന്നാൽ കഴിഞ്ഞ ലീഗ് മത്സരത്തിൽ പരിക്കേറ്റ ഡി ലിറ്റിന് വിശ്രമം നൽകാനാണ് യുവന്റസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം അറ്റലാന്റയ്ക്ക് എതിരെ ആദ്യ പകുതിയിൽ ഡി ലിറ്റിന്റെ തോളിന് പരിക്കേറ്റിരുന്നു.

രണ്ടാം പകുതി മുഴുവൻ ആ പരിക്കും സഹിച്ചാണ് ഡി ലിറ്റ് കളിച്ചത്. ഇത് താരത്തിന്റെ പരിക്ക് കൂടുതൽ വഷളാക്കി. ഒരാഴ്ചത്തെ വിശ്രമം ഡി ലിറ്റിന് വേണ്ടി വന്നേക്കും. മികച്ച ഫോമിൽ നിൽക്കെ ആണ് ഡി ലിറ്റിന് പരിക്കേറ്റിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിന് ഇതിനകം തന്നെ യോഗ്യത നേടിയതിനാൽ ഡി ലിറ്റിന്റെ അഭാവം യുവന്റസിനെ വലിയ സമ്മർദ്ദത്തിലാക്കില്ല.