മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്പ്യൻ ടൂർണമെന്റുകളിൽ നിന്ന് രണ്ട് സീസണുകളിലേക്ക് വിലക്ക് നൽകിയ നടപടിയിൽ സിറ്റിയുടെ അപ്പീലിൽ ഉള്ള വിധി തിങ്കളാഴ്ച എത്തും. യുവേഫയുടെ ഫെയർ പ്ലേ നിയമം തെറ്റിച്ചതിനായിരുന്നു സിറ്റിയെ രണ്ട് സീസണിൽ യൂറോപ്പിൽ നിന്ന് യുവേഫ വിലക്കിയത്. കോർട് ഒഫ് ആട്രിബ്യൂഷൻ & സ്പോർട് ആണ് വിധി പറയുക. കഴിഞ്ഞ മാസം സിറ്റിയുടെ വാദങ്ങൾ കോടതി കേട്ടിരുന്നു.
ഈ വിധി എതിരായാൽ സിറ്റി പിന്നെ രണ്ടു സീസണുകളിൽ യൂറോപ്പിൽ ഉണ്ടാകില്ല. ക്ലബിന് രണ്ട് വർഷം ചാമ്പ്യൻസ് ലീഗിൽ വിലക്കും 30മില്യൺ യൂറോ പിഴയും യുവേഫ നേരത്തെ വിധിച്ചിരുന്നു. വിലക്ക് നീങ്ങിയില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്താലും അടുത്ത സീസണിൽ കളിക്കില്ല. ഇങ്ങനെ വന്നാൽ പ്രീമിയർ ലീഗിക്ക് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് പകരം അടുത്ത സീസണിൽ കളിക്കാം.