ഏകപക്ഷീയ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ വിജയവുമായി തുടങ്ങി. ഇന്ന് ഉക്രൈൻ ക്ലബായ ശക്തറിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു സിറ്റിയുടെ പ്രകടനം. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗ്വാർഡിയോളയുടെ ടീം മുന്നിൽ എത്തിയിരുന്നു. ആദ്യ പകുതിയിൽ മഹറെസും ഗുണ്ടോഗനുമാണ് സിറ്റിക്കായി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ജീസുസും മാഞ്ചസ്റ്റർ സിറ്റിക്കായി വല കുലുക്കി. സെന്റർ ബാക്ക് പൊസിഷനിൽ പരിക്ക് കാര വലയുന്ന സിറ്റി ഇന്ന് മധ്യനിര താരമായ ഫെർണാണ്ടീനോയെ സെന്റർ ബാക്കായി കളിപ്പിച്ചു. സ്റ്റോൺസിനും ലപോർടെയ്ക്കും പറ്റിക്കേറ്റതോടെ ഒടമെൻഡി മാത്രമാണ് സിറ്റി നിരയിൽ ഫിറ്റ് ആയ സെന്റർ ബാക്ക് ഉള്ളൂ.

Advertisement