ബയേർ ലെവർകുസനെ വീഴ്ത്തി ലോകോമോട്ടീവ് മോസ്കോ

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ലോകോമോട്ടീവ് മോസ്കോ. ബേ അറീനയിൽ ജയത്തോടെ തുടങ്ങാൻ റഷ്യൻ ക്ലബ്ബിനായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേർ ലെവർകൂസനെ ലോക്കോമോട്ടീവ് മോസ്കോ പരാജയപ്പെടുത്തിയത്. ലോക്കോമോട്ടീവിന് വേണ്ടി ക്രിചോവിയകും ദിമിത്രി ബരിനോവും ഗോളടിച്ചു.

ബെനെഡിക്ട് ഹോവ്ഡെസിന്റെ സെൽഫ് ഗോളാണ് ബയേർ ലെവർകൂസന് ആശ്വാസമായത്. ഇതോട് കൂടി തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബയേർ ലെവർകൂസന് ജയമില്ലാതെയായി. ലെവർകൂസൻ താരങ്ങളുടെ പിഴവ് മുതലെടുത്താണ് ലോക്കോമോട്ടീവ് രണ്ട് ഗോളുകളുമടിച്ചത്. സുപ്രധാനമായ അവേ ജയമാണ് ഇന്ന് ലോക്കോമോട്ടീവ് നേടിയത്. 2002-03 ചാമ്പ്യൻസ് ലീഗ് സീസണിൽ ഗലറ്റസരായ്ക്കെതിരെയാണ് ഇതിന് മുൻപേ അവസാനമായി ലോക്കോമോട്ടീവ് മോസ്കോ ഒരു എവേ മാച്ചിൽ ജയിച്ചത്.