ചെൽസിക്ക് മുന്നിൽ ഇന്ന് ഫ്രഞ്ച് ചാമ്പ്യന്മാർ

ചാമ്പ്യൻസ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഇന്ന് രാത്രി അവരുടെ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ ലില്ലെയെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നേരിടും. കടുത്ത പോരാട്ടം നടന്ന ഗ്രൂപ്പ് ജിയിൽ റാങ്കിംഗിൽ ഒന്നാമതെത്തിയാണ് ലീഗ് 1 ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ എത്തിയത്. ചെൽസിക്ക് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞിരുന്നുള്ളൂ.

ചെൽസി നിലവിൽ എല്ലാ ടൂർണമെന്റുകളിലുമായി അഞ്ച് മത്സരങ്ങളുടെ വിജയ പരമ്പരയിലാണ്. എന്നാൽ പ്രകടനങ്ങൾ അത്ര മികച്ചതല്ല. ശനിയാഴ്ച പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസുമായി നടന്ന മത്സരത്തിൽ അവസാനം മാത്രമാണ് അവർ ഗോൾ കണ്ടെത്തിയത്. ലുകാകുവിന്റെ മോശം ഫോമും ചെൽസിക്ക് പ്രശ്നമാണ്.

2006-07 സീസണിൽ ആണ് അവസാനം ലില്ലെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കളിച്ചത്. അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ അവർ പരാജയപ്പെട്ടിരുന്നു. 2019-20ൽ ഗ്രൂപ്പ് ഘട്ടത്തിൽ ചെൽസിയോട് ലില്ലെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ന് രാത്രി 1.30നാണ് ഈ മത്സരം. കളി സോണി ലൈവിൽ കാണാം.