ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവന്റസ് വിയ്യറയൽ പോരാട്ടം

ഇന്ന് സ്പെയിനിൽ നടക്കുന്ന മത്സരത്തിൽ വിയ്യറയലും യുവന്റസും നേർക്കുനേർ വരുന്നു. യൂറോപ്പ ലീഗ് ജേതാവ് ഉനൈ എമെറി ചാമ്പ്യൻസ് ലീഗിൽ അടുത്ത ഘട്ടം ആകും ലക്ഷ്യമിടുന്നത്. വിയ്യറയൽ ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിറകിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് എചിൽ 15 പോയിന്റുമായി ഒന്നാമത് ഫിനിഷ് ചെയ്യാൻ യുവന്റസിനായിരുന്നു. ചാമ്പ്യൻസ് ലീഗിൽ നല്ല ഫൊമ്മിൽ ആയിരുന്നു എങ്കിലും അലെഗ്രിയുടെ ടീമിന് ഈ സീസൺ അത്ര നല്ലത് അല്ല. വ്ലാഹോവിചിന്റെ വരവിൽ ആകും യുവന്റസിന്റെ പ്രതീക്ഷ.

2009ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ്ജിൽ എത്തുന്ന വിയ്യറയലിന് കാര്യങ്ങൾ എളുപ്പമാകില്ല. നോക്കൗട്ട് ടൂർണമെന്റിൽ അത്ഭുതങ്ങൾ കാണിക്കാറുള്ള പരിശീലകൻ ഉനായ് എമിറെയുടെ സാന്നിദ്ധ്യം ആകും വിയ്യറയലിന്റെ പ്രതീക്ഷ.

1995-96 സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ യുവന്റസിന് ഇത് തുടർച്ചയായ എട്ടാം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് യോഗ്യത ആണ്. അവസാന രണ്ട് സീസണിലും അവർ റൗണ്ട് ഓഫ് 16ൽ പുറത്തായിരുന്നു.