സെവിയ്യയിൽ ജിറൂദ് താണ്ഡവം, ഗ്രൂപ്പ് ചാമ്പ്യന്മാരായി ചെൽസി

Chelsea Team Champions League Rudi Odoi
Photo: Twitter/@ChelseaFC
- Advertisement -

സെവിയ്യയിൽ ചെൽസി സ്‌ട്രൈക്കർ ജിറൂദ് താണ്ഡവമാടിയപ്പോൾ ചെൽസിക്ക് അനായാസ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ചെൽസി സെവിയ്യയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 4 ഗോളുകളും നേടിയ ജിറൂദ് നിറഞ്ഞാടിയപ്പോൾ സെവിയ്യക്ക് മറുപടി ഇല്ലായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാവാനും ചെൽസിക്കായി.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് 9 മാറ്റങ്ങളുമായി ഇറങ്ങിയിട്ടും ഫ്രാങ്ക് ലാമ്പർഡിനും സംഘത്തിനും ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ചെൽസിയുടെ ഇന്നത്തെ പ്രകടനം. മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ ചെൽസി ജിറൂദിലൂടെ മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയുടെ 54, 74 മിനുറ്റുകളിൽ ഗോളുകൾ നേടിയ ജിറൂദ് പെർഫെക്റ്റ് ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 84ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ജിറൂദ് മത്സരത്തിലെ നാലാമത്തെ ഗോളും നേടുകയായിരുന്നു.

Advertisement