ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരെ ചെൽസിക്ക് ജയം. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി ലിയെലിനെതിരെ ജയം സ്വന്തമാക്കിയത്. തുടക്കം മുതൽ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ കായ് ഹാവെർട്സിന്റെ ഗോളിലാണ് ചെൽസി ആദ്യ ഗോൾ നേടിയത്. ഹകീം സീയെച്ചിന്റെ കോർണറിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ഗോൾ നേടുന്നതിന് തൊട്ട്മുൻപ് കായ് ഹാവേർട്സ് മികച്ചൊരു അവസരം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.
ഗോൾ വഴങ്ങിയെങ്കിലും ചെൽസിക്കെതിരെ മികച്ച പ്രകടനം തുടർന്ന ലിയെലിന് പക്ഷെ ഗോൾ മാത്രം കണ്ടെത്താനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് ക്രിസ്ത്യൻ പുലിസിക്കിന്റെ ഗോളിൽ ചെൽസി ലീഡ് ഇരട്ടിപ്പിച്ചത്. എൻഗോളോ കാന്റെയുടെ മികച്ച മുന്നെത്തിനോടുവിലാണ് പുലിസിക് ചെൽസിക്ക് വേണ്ടി രണ്ടാമത്തെ ഗോൾ നേടിയത്.