പൂങ്ങോട് സെവൻസ്, കെ ആർ എസ് കോഴിക്കോടിന് ഗംഭീര വിജയം

Img 20220223 000947

പൂങ്ങോട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാ‌ണ് കെ ആർ എസ് കോഴിക്കോട് വിജയിച്ചത്. ഇന്ന് തുടക്കത്തിൽ തന്നെ ഇന്ന് ഉഷ എഫ് സി ലീഡ് എടുത്തു. 53 മിനുട്ട് വരെ ആ ലീഡ് തുടർന്നു. കളി അവസാനിക്കാൻ ഏഴ് മിനുട്ട് ശേഷിക്കെ കെ ആർ എസ് കോഴിക്കോട് സമനില കണ്ടെത്തി. പിന്നെ അവസാന നിമിഷം കെ ആർ എസ് കോഴിക്കോട് വിജയ ഗോളും നേടി.
Img 20220223 Wa0003

നാളെ പൂങ്ങോട് സെവൻസിൽ നടക്കുന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടി കെ എഫ് സി കാളികാവിനെ നേരിടും.