പെനാൽറ്റി സേവുകളും VAR തീരുമാനങ്ങളും മാറി മറിഞ്ഞ മത്സരത്തിന് ഒടുവിൽ ചെൽസിക്ക് വലൻസിയക് എതിരെ സമനില. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ഫിനിഷിങ്ങിൽ വരുത്തിയ വൻ അബദ്ധങ്ങളാണ് ഇരു ടീമുകൾക്കും വിനയായത്. നിലവിൽ ഗ്രൂപ്പ് H ൽ ഒന്നാം സ്ഥാനത്താണ് ചെൽസി. വലൻസിയ രണ്ടാം സ്ഥാനത്തും.
പരിക്ക് മാറി എത്തിയ ക്രിസ്റ്റിയൻസൻ ചെൽസി ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയപ്പോൾ റീസ് ജെയിംസിനും അവസരം ലഭിച്ചു. മിക്ക്ച്ച തുടക്കമാണ് ചെൽസി നേടിയത് എങ്കിലും ഫിനിഷിങ്ങിൽ വരുത്തിയ പിഴവുകൾ അവർക്ക് വിനയായി. വലൻസിയ ആകട്ടെ മാക്സി ലോപസിന് ലഭിച്ച സുവർണാവസരം താരം തുലച്ചു കളയുകയും ചെയ്തു. പക്ഷെ കളിയുടെ 40 ആം മിനുട്ടിൽ വലൻസിയ ലീഡ് എടുത്തു. കാർലോസ് സോളർ ആണ് ഗോൾ നേടിയത്. പക്ഷെ ഒരു മിനുട്ട് പിന്നീടും മുൻപേ ചെൽസിയുടെ മറുപടി എത്തി. മറ്റെയോ കൊവാചിച് ആണ് ചെൽസിയുടെ ഗോൾ നേടിയത്. താരത്തിന്റെ ആദ്യ ചെൽസി ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ പരിക്കേറ്റ അബ്രഹാമിന്റെ പകരം ബാത്ശുവായി ചെൽസി നിരയിലേക്ക് എത്തി. 50 ആം മിനുട്ടിൽ ചെൽസി മത്സരത്തിൽ ലീഡ് നേടി. പുലിസിക്കിന്റെ ഗോളിന് റഫറി ആദ്യം ഓഫ് സൈഡ് വിധിച്ചെങ്കിലും പിന്നീട് VAR ഗോൾ അനുവദിച്ചു. പിന്നീട് 64 ആം മിനുട്ടിൽ വലൻസിയക് പെനാൽറ്റി ലഭിച്ചു. പക്ഷെ പരേഹോയുടെ കിക്ക് ചെൽസി ഗോളി കെപ തട്ടിയകറ്റി. പക്ഷെ 82 ആം മിനുട്ടിൽ വെസ് വലൻസിയയെ മനോഹര ഗോളിൽ ഓപ്പമെത്തിച്ചു അവരുടെ നോകൗട്ട് സാധ്യതകൾ നിലനിർത്തി.