ആദ്യ‌ പകുതിയിൽ നാലു ഗോളുകൾ, നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ച് മുംബൈ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ നോർത്ത് ഈസ്റ്റ് യുണൈറ്റെഡ്- മുംബൈ സിറ്റി എഫ്സി പോരാട്ടം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടീച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. സംഭവബഹുലമായ ആദ്യ പകുതിയിൽ കളിയിലെ നാല് ഗോളുകളും പിറന്നു. നോർത്ത് ഈസ്റ്റിന് വേണ്ടി പനഗൊയ്ടിസ് ട്രിയഡിസ്, അസമോവ ഗ്യാൻ എന്നിവർ സ്കോർ ചെയ്തപ്പോൾ മുംബൈ സിറ്റിക്ക് വേണ്ടി അമീൻ ചെർമിറ്റി ഇരട്ട ഗോളുകളും നേടി.

ഐഎസ്എല്ലിൽ പോയന്റ് നിലയിൽ ടോപ്പിലെത്താനുള്ള ഹൈലാൻഡേഴ്സിന്റെ പ്രതീക്ഷകൾക്കാണ് മുംബൈ തടയിട്ടത്. ആദ്യ പകുതിക്ക് ശേഷം ഇരു ടീമുകളും ഗോളടിക്കാൻ നോക്കിയെങ്കിലും വിഫലശ്രമങ്ങൾ മാത്രമാണുണ്ടായത്. പോയന്റ് നിലയിൽ നാലമതാണിപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റെഡ് ഇപ്പോൾ. അതേ സമയം അഞ്ച് പോയന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്സി.

Advertisement