സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളെ യുവേഫ വിലക്കും എന്നു പറഞ്ഞു എങ്കിലും നടപടികൾ ഉടൻ ഉണ്ടാകില്ല. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും സെമി ഫൈനലുകൾ മാറ്റിവെക്കാൻ സാധ്യതയില്ല എന്നാണ് ഇപ്പോൾ റിപോർട്ടുകൾ വരുന്നത്. നേരത്തെ സൂപ്പർ ലീഗിലെ ടീമുകളെ സെമിയിൽ കളിപ്പിക്കില്ല എൻ യുവേഫ വൃത്തത്തിൽ നിന്ന് വാർത്തകൾ വന്നിരുന്നു.
സൂപ്പർ ലീഗിൽ ഉള്ള മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മാഡ്രിഡ് എന്നീ ടീമുകൾ ചാമ്പ്യൻസ് ലീഗ് സെമിയിലും, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നീ ടീമുകൾ യൂറോപ്പ ലീഗ് സെമിയിലും ഉണ്ട്. തൽക്കാലം സെമി ഫൈനലുകൾ നടക്കട്ടെ എന്നാണ് യുവേഫ തീരുമാനം. കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമെ ക്ലബുകൾക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമോ എന്നത് വ്യക്തമാവുകയുള്ളൂ.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)