കവാനി നാളെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കില്ല

Cavani

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനിയുടെ പരിക്ക് ടീമിന് തലവേദന ആവുകയാണ്. താരം നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഉണ്ടാകില്ല. കവാനിക്ക് ഗ്രോയിൻ ഇഞ്ച്വറി ആണെന്നും താരം തിരിച്ച് എത്താൻ സമയം എടുക്കും എന്നും പരിശീലകൻ റാങ്നിക്ക് പറഞ്ഞു. നാളെ മാഡ്രിഡിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. എന്നാൽ താരം മാഡ്രിഡിലേക്ക് പോകുന്ന യുണൈറ്റഡ് സ്ക്വാഡിനൊപ്പം ഉണ്ടാകില്ല.

ഈ സീസണിൽ കവാനിക്ക് പരിക്ക് കാരണം ഇതോടെ 21 മത്സരങ്ങൾ ആണ് നഷ്ടമായത്. മാർഷ്യൽ ക്ലബ് വിട്ടതും ഗ്രീൻവുഡ് സ്ക്വാഡിന് പുറത്തായതും ഒപ്പം കവാനിയുടെ പരിക്കും കൂടെ ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ താരങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.