റയൽ മാഡ്രിഡ് താരം കാർവഹാളിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി എതിരായ ആദ്യ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. ഗ്രൂപ്പ് ഘട്ടത്തിൽ പ്രാധാന്യം കുറഞ്ഞ മത്സരത്തിൽ വിലക്ക് നേരിടാൻ വേണ്ടി മനഃപൂർവം മഞ്ഞ കാർഡ് വാങ്ങിയതിനാണ് കാർവഹാളിന് യുവേഫ നേരത്തെ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്ക് പ്രഖ്യാപിച്ചത്. വിലക്കിനെതിരെ റയൽ മാഡ്രിഡ് അപ്പീൽ നൽകിയെങ്കിലും ആ അപ്പീൽ യുവേഫ നിരസിക്കുകയായിരുന്നു.
രണ്ട് മത്സരങ്ങളിൽ നിന്നായിരുന്നു യുവേഫ വിലക്ക് ഏർപ്പെടുത്തിയത്. അപ്പോളിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ 90മത്തെ മിനുട്ടിലാണ് താരം മനഃപൂർവം മഞ്ഞ കാർഡ് വാങ്ങിച്ചത്. ഡോർമുണ്ടുമായുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിലക്ക് മൂലം കളിക്കാതിരുന്ന കാർവഹാളിന് പി.എസ്.ജിക്കെതിരായ അടുത്ത മത്സരം കൂടി നഷ്ട്ടമാകും.
ഫെബ്രുവരി 14നാണ് ലോക ഉറ്റുനോക്കുന്ന റയൽ മാഡ്രിഡ് – പി.എസ്.ജി പോരാട്ടം. ലാ ലീഗയിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന റയൽ മാഡ്രിഡിന് യുവേഫയുടെ ഈ തീരുമാനം വലിയ തിരിച്ചടിയാവും. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മഞ്ഞ കാർഡ് ലഭിച്ചാൽ അടുത്ത മത്സരത്തിൽ പുറത്തിരിക്കണമെന്നാണ് യുവേഫ നിയമം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial