സുധര്‍മ്മ അപെക്സ് സിസിയോട് തോറ്റ് യംഗ് ചലഞ്ചേഴ്സ് നോര്‍ത്ത് പറവൂര്‍ പുറത്ത്

സെലസ്റ്റിയല്‍ ട്രോഫിയില്‍ സുധര്‍മ്മ അപെക്സ് സിസി തൃശൂരിനു മികച്ച ജയം. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ മുത്തൂറ്റ് വൈസിസി നോര്‍ത്ത് പറവൂരിനെതിരെ 36 റണ്‍സ് ജയമാണ് സുധര്‍മ്മ നേടിയത്. ടോസ് നേടിയ സുധര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമല്‍(43), അതുല്‍ജിത്ത് അനു(37), സച്ചിന്‍(32), ജിഷ്ണു(24) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ടീമിനെ 26 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു.

162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യംഗ് ചലഞ്ചേഴ്സിനു ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയായിരുന്നു ഫലം. പിന്നീട് വിശാലും(45) എവിന്‍ ബിജു(19) എന്നിവര്‍ ചേര്‍ന്ന് ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചുവെങ്കിലും വിശാല്‍ റണ്‍ഔട്ട് ആയത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. 70/1 എന്ന നിലയില്‍ നിന്ന് 77/5 എന്ന നിലയിലേക്ക് തകര്‍ന്ന മുത്തൂറ്റ് വൈസിസി പിന്നീട് മത്സരത്തില്‍ കാര്യമായ ചെറുത്ത്നില്പില്ലാതെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 23.4 ഓവറില്‍ 125 റണ്‍സിനു വൈസിസി ഓള്‍ഔട്ട് ആയി.

സുധര്‍മ്മയ്ക്ക് വേണ്ടി സമീര്‍ നാലും ഷിബു മൂന്ന് വിക്കറ്റ് നേടി. സമീര്‍ 4.4 ഓവറില്‍ നിന്ന് വെറും 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതുല്‍ജിത്ത് അനു 2 വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാർവഹാൾ പി.എസ്.ജിക്കെതിരെ കളിക്കില്ലെന്ന് ഉറപ്പായി
Next articleലീഡ്സ് യുണൈറ്റഡിന് പുതിയ പരിശീലകൻ