ചിറ്റഗോംഗ് പിച്ചിനെ “മോശമെന്ന്” വിധിയെഴുതി ഡേവിഡ് ബൂണ്‍, ഡിമെറിറ്റ് പോയിന്റും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഞ്ച് ദിവസങ്ങളിലായി 1533 റണ്‍സ് ടീമുകള്‍ നേടിയ ചിറ്റഗോംഗ് പിച്ചിനെ മോശമെന്ന് വിധിയെഴുതി ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണ്‍. കൂടാതെ ഡീമെറിറ്റ് പോയിന്റും ബൂണ്‍ പിച്ചിനു നല്‍കിയിട്ടുണ്ട്. ബാറ്റ്സ്മാന്മാര്‍ ആഘോഷമാക്കി മാറ്റിയ മത്സരത്തില്‍ 24 വിക്കറ്റുകളാണ് വീണത്. ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ മോമിനുള്‍ ഹക്ക് ഉള്‍പ്പെടെ നാല് താരങ്ങളാണ് മത്സരത്തില്‍ ശതകം നേടിയത്. ശ്രീലങ്ക തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 713 റണ്‍സ് നേടിയപ്പോള്‍ കുശല്‍ മെന്‍ഡിസ്(196), ധനന്‍ജയ ഡിസില്‍വ(173), രോഷെന്‍ സില്‍വ(109) എന്നിവരാണ് ശതകം നേടിയത്. മോമിനുള്‍ ഹക്ക് ആദ്യ ഇന്നിംഗ്സില്‍ 176 റണ്‍സും മോമിനുള്‍ ഹക്ക് 105 റണ്‍സും നേടി.

ഇവര്‍ക്ക് പുറമേ അഞ്ച് താരങ്ങള്‍ അര്‍ദ്ധ ശതകവും മത്സരത്തില്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial