ചാമ്പ്യൻസ് ലീഗിലെ അപരാജിതകുതിപ്പ് തുടരാൻ ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇന്ന് സെർബിയയിൽ. റെഡ് സ്റ്റാർ ബെൽഗ്രേഡാണ് ഇന്ന് ബയേണിന്റെ എതിരാളികൾ. നാലിൽ നാല് ജയമാണ് ബയേൺ ലക്ഷ്യമാക്കുന്നത്. നാലിൽ നാല് ജയവുനായി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് പോകാനാണ് ബയേണിന്റെ ശ്രമം. അതേ സമയം ഇന്ന് ജയിച്ച് യൂറോപ്പ ലീഗിലേക്കുള്ള സ്പോട്ട് ഉറപ്പാക്കാനാണ് റെഡ് സ്റ്റാറിന്റെ ശ്രമം. യൂറോപ്പിലെ ഏറ്റവും പാഷനേറ്റായ ആരാധകർക്ക് മുന്നിലാണ് ബയേൺ കളിക്കുന്നത് .ഇൻട്രിം കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിലാണ് ബയേൺ ഇന്നിറങ്ങുക. പരിശീലകൻ നീകോ കോവാചുനായി ബയേൺ വഴി പിരിഞ്ഞിരുന്നു.
ഫ്ലിക്കിന് കീഴിൽ മൂന്ന് മത്സരങ്ങൾ ജയിച്ച ബയേൺ മൂന്ന് മത്സരങ്ങളിലും പ്രതിരോധത്തിലെ പോരായ്മകൾ ഉണ്ടെങ്കിലും ക്ലിൻ ഷീറ്റ് സൂക്ഷിച്ചിരുന്നു. ഒളിമ്പ്യാക്കോദസ്, ബൊറുസിയ ഡോർട്ട്മുണ്ട്, ഫോർച്യൂണ ദാസെഡൊർഫ് എന്നിവർക്കെതിരെ 10 ഗോളുകളാണ് ബയേൺ അടിച്ച് കൂട്ടിയത്. തകർപ്പൻ ഫോമിലുള്ള റോബർട്ട് ലെവൻഡോസ്കിയാണ് ബയേണിന്റെ തുറുപ്പ് ചീട്ട്. 22 ഗോളുകളാണ് ബയേണിന് വേണ്ടി ലെവൻഡോസ്കി ഈ സീസണിൽ അടിച്ച് കൂട്ടിയത്. ഏറെക്കാലമായി പരിക്കിന്റെ പിടിയിലുള്ള സുലേ,ഹെർണാണ്ടസ്, ആർപ്പ് എന്നിവർക്ക് പുറമേ അലാബയും ടീമിനൊപ്പം സെർബിയയിലേക്ക് തിരിച്ചിട്ടില്ല. മിലാൻ പാവ്കോവും നാബഹോനെയുമാണ് റെഡ്സ്റ്റാറിന്റെ കളിക്ക് ചുക്കാൻ പിടിക്കുക. അർജന്റീനിയൻ താരം മാറ്റിയോ ഗാർസിയയും റെഡ് സ്റ്റാറിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.