ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് നിർണായക വിജയം

Newsroom

Updated on:

Picsart 23 11 29 03 12 42 214
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് നിർണായക വിജയം. ഇന്ന് വിജയം നിർബന്ധമായിരുന്ന മത്സരത്തിൽ പോർട്ടോയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്‌‌. പോർച്ചുഗീസ് കരുത്തിൽ ആയിരുന്നു വിജയം. പോർച്ചുഗീസ് താരങ്ങളായ കാൻസെലോയും ജാവോ ഫെലിക്സും ഗോളുകളുമായി ബാഴ്സലോണയെ മൂന്ന് പോയിന്റിലേക്ക് നയിച്ചു.

ബാഴ്സലോണ 23 11 29 03 12 59 521

ഇന്ന് 30ആം മിനുട്ടിൽ ഗലേനയിലൂടെ പോർട്ടോ ആയിരുന്നു ലീഡ് എടുത്തത്. എന്നാൽ രണ്ട് മിനുട്ടിനകം ഒരു സ്ട്രൈക്കിലൂടെ കാൻസെലോ ബാഴ്സലോണക്ക് സമനില നൽകി. ഈ സമനില ആദ്യ പകുതിയുടെ അവസാനം വരെ തുടർന്നു.

രണ്ടാം പകുതിയിൽ ബാഴ്സലോണ ജാവോ ഫെലിക്സിലൂടെ ലീഡും നേടി‌. കാൻസെലോ ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

ഈ വിജയത്തോടെ ബാഴ്സലോണ 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. 9 പോയിന്റുള്ള പോർട്ടോ രണ്ടാം സ്ഥാനത്താണ്‌