പി എസ് ജി വിവാദ പെനാൾട്ടിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ സമനിലയിൽ പിടിച്ചു

Newsroom

Picsart 23 11 29 03 25 21 121
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ വീണ്ടും പി എസ് ജിയെ ഞെട്ടിച്ചു. ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ 1-1ന്റെ സമനില പിടിക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ആയി. 98ആം മിനുട്ടിലെ ഒരു പെനാൾട്ടി ആണ് പി എസ് ജിയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. നേരത്തെ ഇംഗ്ലണ്ടിൽ വെച്ച് നടന്ന മത്സരത്തിലും ന്യൂകാസിൽ പി എസ് ജിയെ തോല്ലിച്ചിരുന്നു. അന്ന് 4-1 എന്ന വലിയ വിജയമായിരുന്നു ന്യൂകാസിൽ നേടിയത്.

Picsart 23 11 29 03 25 55 508

ഇന്ന് കരുതലോടെ കളിച്ച ന്യൂ കാസിൽ യുണൈറ്റഡ് ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ ലീഡ് എടുത്തു. ഇസാകിന്റെ ഒരു ഷോർട്ട് റേഞ്ച് ഫിനിഷ് ആയിരുന്നു ന്യൂകാസിലിന്ദ് ലീഡ് നൽകിയത്‌. ഇതിനു ശേഷം പി എസ് ജിയുടെ തുടർ ആക്രമണം കണ്ടു എങ്കിലും ഗോൾ അകന്നു നിന്നു. അത്രയധികം അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോൾ നേടാൻ ആയില്ല.

അവസാനം ഇഞ്ച്വറി ടൈമിൽ പി എസ് ജി ഒരു പെനാൾട്ടിയിലൂടെ സമനില പിടിച്ചു‌. എംബപ്പെ ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്

ഈ സമബിലയോടെ യുണൈറ്റഡ് 5 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുന്നു. 7 പോയിന്റുള്ള പി എസ് ജി രണ്ടാം സ്ഥാനത്താണ്‌.