ഇന്നലെ ലിയോണ് എതിരായ സ്വന്തം തട്ടകത്തിലെ വിജയത്തോടെ ബാഴ്സലോണ ഒരു റെക്കോർഡ് കുറിച്ചു. ചാമ്പ്യൻസ് ലീഗിൽ ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ അപരാജിത മത്സരങ്ങൾ എന്ന റെക്കോർഡിലാണ് ബാഴ്സലോണ എത്തിയത്. ചാമ്പ്യൻസ് ലീഗിൽ അവസാന 30 ഹോം മത്സരങ്ങളിലും ബാഴ്സലോണ പരാജയപ്പെട്ടിട്ടില്ല. ബയേൺ മ്യൂണിചിന്റെ റെക്കോർഡിനെ ആണ് ബാഴ്സലോണ മറികടന്നിരിക്കുന്നത്.
1998നും 2002നും ഇടയ്ക്കായിരുന്നു 29 അപരാജിത മത്സരങ്ങളുടെ ഹോം റെക്കോർഡ് ബയേർൺ മ്യൂണിച്ച് കുറിച്ചത്. അതിനു ശേഷം ആർക്കും അത് ഭേദിക്കാൻ ആയിരുന്നില്ല. അവസാനം 2013ൽ ആണ് ബാഴ്സലോണ ഒരു ചാമ്പ്യൻസ് ലീഗ് ഹോം മത്സരം പരാജയപ്പെട്ടത്. 2013ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേൺ ആണ് അവസാനമായി ബാഴ്സലോണയെ ഹോമിൽ പരാജയപ്പെടുത്തിയത്. അവസാന 30 ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിൽ ബാഴ്സലോണ 27 എണ്ണം വിജയിക്കുകയും 3 എണ്ണം സമനില വഴങ്ങുകയുമായിരുന്നു.