മെസ്സിക്ക് ഗോൾ, പിഎസ്‌വിക്കെതിരെ ബാഴ്സലോണക്ക് വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് വിജയം. ഡച് ക്ലബ് പിഎസ്‌വി ഐന്തോവനെ അവരുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ മറികടന്നത്.

ആദ്യ മിനിറ്റ് മുതൽ പിഎസ്‌വിക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയ ബാഴ്സ പക്ഷേ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടി. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിലെ 61ആം മിനിറ്റിൽ മെസ്സി ആണ് അകൗണ്ട് തുറന്നത്. താമസിയാതെ 70ആം മിനിറ്റിൽ പിക്വേ ബാഴ്സയുടെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. 82ആം മിനിറ്റിൽ ലുക്ക് ഡി ജോങിലൂടെ പിഎസ്‌വി ഒരു ഗോൾ മടക്കി എങ്കിലും ബാഴ്സയുടെ വിജയത്തെ തടയാൻ അത് മതിയായിരുന്നില്ല.

Advertisement