ആശ്വാസ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിൽ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സിയെ നേരിടും. തുടർച്ചയായ മൂന്നു പരാജയങ്ങൾ ഏറ്റു വാങ്ങിയ ഡേവിഡ് ജെയിംസിനും സംഘത്തിനും ആശ്വാസ ജയം അനിവാര്യമാണ്. പ്ലേ ഓഫ് സ്വപ്ങ്ങൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിനിന്നു ജയിച്ചെ തീരു. ഏഴു മത്സരങ്ങളിലായി ജയമില്ലാതെ വലയുന്ന ബ്ലാസ്റ്റേഴ്‌സിനും കാത്തിരിക്കുന്ന മഞ്ഞപ്പടയ്ക്കും അത്യാവശ്യമാണ് ചെന്നൈയിലെ മൂന്നു പോയന്റ്.

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായി ഈ സീസണിന് ഇറങ്ങിയ ചെന്നൈയിന് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിൽ. ചെന്നൈയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒരു ജയം പോലും നേടാൻ സൂപ്പർ മച്ചാൻസിന് ഇതുവരെ സാധിച്ചിട്ടില്ല. പൂനെ സിറ്റിക്കെതിരായ തകർപ്പൻ ജയത്തിനു ശേഷം ജാംഷെഡ്പൂരിനെതിരെ അപ്രതീക്ഷിതമായ പരാജയമായിരുന്നു ചെന്നെയിൻ ഏറ്റുവാങ്ങിയത്. ഏറ്റു മത്സരങ്ങളിൽ ഒരു ജയത്തോടെ വെറും നാല് പോയന്റ് മാത്രമാണ് ചെന്നെയിലെ സമ്പാദ്യം.

ചെന്നൈയിലെ ജയം പ്ലേ ഓഫ് സ്പോട്ടിനായുള്ള എടികെയുമായുള്ള ബലാബലത്തിനു ശക്തി പകരും. അവസാന മിനുട്ടുകളിലായിരുന്നു ജയിക്കാവുന്ന പല മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് കൈവിട്ടത്. നോർത്തിസ്റ്റിനെതിരായ അവസാന മത്സരവും അത്തരത്തിലൊന്നായിരുന്നു. പ്രീ സീസണിൽ പരിക്കേറ്റ ധനപാൽ ഗണേഷ് മാത്രമാണ് ചെന്നൈയിലെ നിരയിൽ ഇല്ലാതിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഡേവിഡ് ജെയിംസിന് തിരഞ്ഞെടുക്കാൻ നിരവധി താരങ്ങളുണ്ട്. ഈ സീസണിൽ ഏറ്റവും കൊടുത്താൽ ഗോളുകൾ വഴങ്ങിയ രണ്ടാമത്തെ ടീമാണ് ചെന്നൈയിൻ. ഭാഗ്യം തുണച്ചാൽ ആരാധകരുടെ ആവലാതികൾക്ക് മഞ്ഞപ്പട മറുപടി കൊടുക്കും.

Advertisement