യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന പ്രീക്വാർട്ടർ രണ്ടാം പാദം മത്സരത്തിൽ ബെൻഫികയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. നേരത്തെ പോർച്ചുഗലിൽ നടന്ന ആദ്യ പാദത്തിൽ 1-0 എന്ന സ്കോറിന് ബാഴ്സലോണ വിജയിച്ചിരുന്നു. .

ഇന്ന് കാറ്റലൻ ക്ലബ് അവരുടെ ഹോം ഗ്രൗണ്ടിൽ മികച്ച തുടക്കമാണ് നേടിയത്. പത്താം മിനിറ്റിൽ തന്നെ റാഫിഞ്ഞയിലൂടെ ബാഴ്സലോണ ലീഡ് നേടി. ലെമിൻ യമാലിന്റെ മനോഹരമായ അസിസ്റ്റിക് നിന്നായിരുന്നു ഈ ഗോൾ.
പതിമൂന്നാം മിനിറ്റിൽ ഒട്ടമണ്ടി ഒരു കോർണറിൽ നിന്ന് ബെൻഫികയ്ക്ക് സമനില നേടിക്കൊടുത്തു എന്നാൽ അധികം താമസിയാതെ തന്നെ ബാഴ്സലോണ ലീഡ് തരികെ നേടി. 27ആം മുനുറ്റിൽ ഒരു ഇടം കാലൻ ലോങ്ങ് റേഞ്ചറിലൂടെ ലമിൻ യമാൽ ആണ് വീണ്ടും ബാഴ്സയെ ലീഡിൽ കൊണ്ടുവന്നത്.
42 മിനിറ്റിൽ ബാൾദെയുടെ അസിസ്റ്റൽ നിന്ന് റഫീഞ്ഞ തൻറെ രണ്ടാം ഗോൾ നേടിയതോടെ ബാഴ്സലോണ 3-0-ന് മുന്നിലെത്തി. ഇനി ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടോ ലില്ലയൊ ആകും ബാഴ്സലോണയുടെ എതിരാളികൾ