ബയേണ് എതിരായ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു, അൻസു ഫതി ഇല്ല

Newsroom

നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. നാളെ എവേ മത്സരത്തിൽ ബയേണെ ആണ് ബാഴ്സലോണ നേരിടുന്നത്. നാളെ വിജയിച്ചില്ല എങ്കിൽ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്രതീക്ഷകൾ ഭീഷണിയിലാകും. നാളെ ബാഴ്സലോണ വിജയിക്കാതിരിക്കുകയും ബെൻഫിക വിജയിക്കുകയും ചെയ്താൽ സാവിയും ടീം യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്നേക്കാം. ബാഴ്സലോണ ആരാധകർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വീഴ്ച ആകും അത്.

ബാഴ്സലോണ സ്ക്വാഡിൽ അൻസു ഫതി ഇല്ല. താരം പരിക്ക് മാറി തിരികെയെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും അത് നടന്നില്ല. കഴിഞ്ഞ മത്സരത്തിൽ കൺകഷൻ അനുഭവപ്പെട്ട ഗവി സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

20211207 105620