റാമോസ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനും ഇല്ല

Newsroom

പി ഈ ജി താരം സെർജിയോ റാമോസ് ഇന്ന് നടക്കുന്ന പി എസ് ജിയുടെ ക്ലബ് ബ്രുഷെക്ക് എതിരായ മത്സരത്തിലും ഉണ്ടാകില്ല. താരത്തിന് മസിൽ ഇഞ്ച്വറി ആയതിനാൽ പൂർണ്ണ ഫിറ്റ്നെസിൽ എത്താൻ സമയം എടുക്കും എന്നാണ് ക്ലബ് പറയുന്നത്. നവംബർ 28ന് സെന്റ് എറ്റിയന് എതിരെ റാമോസ് തന്റെ പി എസ് ജി അരങ്ങേറ്റം നടത്തിയിരുന്നു എങ്കിലും അതിനു ശേഷം താരത്തിന് കളത്തിൽ ഇറങ്ങാൻ ആയിട്ടില്ല. അതിനു ശേഷം കളിച്ച രണ്ടു മത്സരങ്ങളിലും റാമോസ് കളിച്ചില്ല. ഇന്ന് നെയ്മർ, ഡ്രാക്സ്ലർ, കിമ്പെമ്പെ എന്നിവരും പി എസ് ജിക്ക് ഒപ്പം ഉണ്ടാകില്ല.