2009ലും 2011ലുമായി രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും നേർക്കുനേർ വന്നത്. ഈ രണ്ട് ഫൈനലുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഈ തോൽവികൾക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് സ്വീകരിച്ച ടാക്ടിക്സ് ആണെന്ന് അന്ന് സർ അലക്സ് ഫെർഗൂസന്റെ ടീമിൽ ഉണ്ടായിരുന്ന വെയ്ൻ റൂണി പറയുന്നു. പെപ് ഗ്വാർഡിയോളയ്ക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസിങ് ആയിരുന്നു പ്രയോഗിച്ചത്. എന്നാൽ ടിക് ഇ ടാകയിലൂടെ പ്രസിങിനെ അനായാസം മറികടന്ന് രണ്ട് മത്സരങ്ങളും ബാഴ്സലോണ വിജയിക്കുകയായിരുന്നു.
ആ ബാഴ്സലോണക്ക് എതിരെ പ്രസിംഗ് കളിക്കുക എന്നത് ആത്മഹത്യാപരം ആയിരുന്നു എന്ന് വെയ്ൻ റൂണി പറയുന്നു. രണ്ട് തവണയും ഫൈനലിന് മുമ്പ് അലക്സ് ഫെർഗൂസൺ പറഞ്ഞത് തങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് അതുകൊണ്ട് നമ്മൾ അറ്റാക്കിങ് ഫുട്ബോൾ തന്നെ കളിക്കും എന്നായിരുന്നു. എന്നാൽ അദ്ദേഹത്തിനും ആ ടാക്ടിക്സ് ഫലിക്കും എന്ന് ഉറപ്പുണ്ടായിരുന്നില്ല. റൂണി പറഞ്ഞു. യുണൈറ്റഡിലെ താരങ്ങൾക്കും ഈ ടാക്ടിക്സ് തെറ്റാണെന്ന് അറിയാമായിരുന്നു എന്നും റൂണി പറഞ്ഞു. ഡിഫംഡ് ചെയ്തിരുന്നു എങ്കിൽ ഫൈനൽ വിജയിക്കാൻ ആകുമായിരുന്നു എന്ന് റൂണി പറയുന്നു. എങ്ങനെ വിജയിച്ചു എന്നല്ല വിജയിച്ചോ എന്നതാണ് ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ മത്സരങ്ങളിൽ നോക്കുക എന്നും റൂണി പറഞ്ഞു.