” മെസ്സിയെ മാർക്ക് ചെയ്യാൻ സ്വപ്നത്തിൽ മാത്രമേ സാധിക്കുകയുള്ളൂ “

- Advertisement -

ലയണൽ മെസ്സിയെ മാർക്ക് ചെയ്യാൻ സ്വപ്നത്തിലോ പ്ലേ സ്റ്റേഷനിലോ മാത്രമേ സാധിക്കുകയുള്ളൂ എന്ന് നാപോളി പരിശീലകനും ഇറ്റാലിയൻ ഇതിഹാസവുമായ ഗെന്നരോ ഗട്ടൂസോ. ചാമ്പ്യൻസ് ലീഗിലെ നാപോളി – ബാഴ്സലോണ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ഗട്ടൂസോയുടെ പ്രതികരണം. റിപ്പോർട്ടർമാർ മെസ്സിയെ കുറിച്ച് ചോദിച്ചപ്പോളാണ് പൊട്ടിച്ചിരിച്ച് കൊണ്ട് ഗട്ടൂസോ ഇങ്ങനെ പ്രതികരിച്ചത്.

സീരി എയിൽ അവസാന മത്സരത്തിൽ എതിരാളികളായ ലാസിയോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാപോളി സീസൺ അവസാനിപ്പിച്ചത്. ഈ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് നാപോളി ചാമ്പ്യൻസ് ലീഗിലേക്കിറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ മത്സരത്തിൽ ഓരോ ഗോൾ വീതം നാപോളിയും ബാഴ്സയും അടിച്ചിരുന്നു.

Advertisement