നാളെ നടക്കുന്ന ബാഴ്സലോണ ബൊറൂസിയ ഡോർട്മുണ്ട് പോരാട്ടത്തിന് മുന്നെ ഡോർട്മുണ്ടിന് തിരിച്ചടി. ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിൽ ഡോർട്മുണ്ട് ഇറങ്ങുമ്പോൾ അൽകാസർ ടീമിനൊപ്പം ഉണ്ടാകില്ല. കഴിഞ്ഞ മത്സരത്തിനിടെ മുട്ടിനേറ്റ പരിക്കാണ് അൽകാസറിനെ പുറത്തിരുത്തുന്നത്. അൽകാസറിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് ക്ലബ് അറിയിച്ചു.
മുൻ ബാഴ്സലോണ താരമായ അൽകാസറിന്റെ ക്യാമ്പ്നൂവിലേക്കുള്ള തിരിച്ചുവരവ് എന്ന വകിയ ആഗ്രഹത്തിനും തിരിച്ചടിയാണിത്. ഇരു ടീമുകളുടെയും നോക്കൗട്ട് യോഗ്യത ഇനിയും ഉറപ്പായിട്ടില്ല എന്നതിനാൽ വിജയിക്കാൻ ഉറപ്പിച്ചാകും രണ്ടു ക്ലബുകളും ഇറങ്ങുക. ഗ്രൂപ്പിൽ ആദ്യം ജർമനിയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.













