ഇന്ന് രാത്രി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദിൽ വെച്ച് നേരിടാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ഒരുങ്ങുകയാണ്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്ററിലെ മറ്റൊരു ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ. അവരെ 2-1ന് മറികടന്നാണ് സിമിയോണിയുടെ ടീം ക്വാർട്ടറിലേക്ക് എത്തിയത്.
പെപ് ഗാർഡിയോളയുടെ സിറ്റി അവസാന 16-ൽ സ്‌പോർട്ടിംഗ് ലിസ്ബണിനെ 5-0ന് മറികടന്നായിരുന്നു ക്വാർട്ടറിലേക്ക് വന്നത്. പെപ് ഗ്വാർഡിയോളക്ക് കീഴിൽ സിറ്റി ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ട് എങ്കിലും ഇപ്പോഴും ചാമ്പ്യൻസ് ലീഗ് അവർക്ക് കിട്ടാക്കനി ആയി നിൽക്കുകയാണ്. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഒന്നാമതുള്ള സിറ്റിക്ക് പക്ഷെ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം കൂടെ നേടിയാലെ തൃപ്തി ഉണ്ടാവുകയുള്ളൂ.
ഇത് മാഞ്ചസ്റ്റർ സിറ്റിയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ കോമ്പിറ്റിറ്റീവ് പോരാട്ടമാകും. സിറ്റിക്ക് ഒപ്പം ഇന്ന് സസ്പെൻഷൻ കാരണം വാൽക്കർ ഉണ്ടാകില്ല. പരിക്കേറ്റ റൂബൻ ഡിയസും ഇന്ന് ഉണ്ടാകില്ല.
മത്സരം രാത്രി 12.30ന് സോണി ലൈവിലും സോണൊ നെറ്റ്വർക്ക് സ്പോർട്സ് ചാനലുകളിലും തത്സമയം കാണാം