കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇന്ന് രാത്രി നടക്കാനിരുന്ന ചാമ്പ്യൻസ് ലീഗിലെ അറ്റലാന്റയും വില്ലാറിയലും തമ്മിലുള്ള മത്സരം യുവേഫ ഔദ്യോഗികമായി നീട്ടിവെച്ചു. മത്സരം വ്യാഴാഴ്ചത്തേക്ക് പുനഃക്രമീകരിക്കാൻ ശ്രമിക്കും എന്നും യുവേഫ അറിയിച്ചു. വിയ്യറയലോ അറ്റലാന്റയോ ആരാകും ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് റൗണ്ടിൽ എത്തുക എന്ന് അറിയാനുള്ള മത്സരമായിരുന്നു ഇത്. ഇറ്റലിയിൽ നടക്കുന്ന മത്സരം കഴിഞ്ഞാൽ മാത്രമെ പ്രീക്വാർട്ടർ ലൈനപ്പ് പൂർത്തിയാവുകയുള്ളൂ.