ബെൻസീമ ഇല്ലാതെ റയൽ ഇന്ന് അറ്റലാന്റയ്ക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡ് ഇന്ന് അറ്റലാന്റയെ നേരിടും. ഇറ്റലിയിൽ വെച്ച് നടക്കുന്ന മത്സരത്തിനായി യാത്ര തിരിച്ച റയൽ മാഡ്രിഡ് ടീമിൽ അവരുടെ സ്റ്റാർ സ്ട്രൈക്കർ ബെൻസീമ ഇടംപിടിച്ചില്ല. പരിക്കാണ് ബെൻസീമയെ പുറത്ത് ഇരുത്തുന്നത്. താരം റയലിന്റെ കഴിഞ്ഞ ലാലിഗ മത്സരത്തിലും കളിച്ചിരുന്നില്ല. ബെൻസീമ മാത്രമല്ല പരിക്കിന്റെ നീണ്ട ലിസ്റ്റ് തന്നെ റയൽ മാഡ്രിഡിന് ഉണ്ട്‌.

അവരുടെ ക്യാപ്റ്റൻ റാമോസ്, കാർവഹാൽ, ഹസാർഡ്, മാർസെലോ എന്നിവർ ഒക്കെ പരിക്കേറ്റ് പുറത്താണ്. റയൽ മാഡ്രിഡ് ബി ടീമിൽ ഉള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് സിദാൻ ഇറ്റലിയിലേക്ക് പോയത്. അടുത്തിടെ ലാലിഗയിൽ നല്ല പ്രകടനമാണ് റയൽ കാഴ്ചവെക്കുന്നത് എങ്കിലും ഈ പരിക്കുകൾ അവർക്ക് ആശങ്ക നൽകും. അറ്റലാന്റയുടെ അറ്റാക്കിംഗ് ടാക്ടിക്സിനോട് റാമോസ് ഒന്നും ഇല്ലാതെ റയലിനാകുമോ എന്നത് കണ്ടറിയണം. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.