ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ എത്തിയിട്ടും ആഞ്ചലോട്ടിയെ നാപോളി പുറത്താക്കി

- Advertisement -

നാപോളി തങ്ങളുടെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ പുറത്താക്കി. ഇന്നലെ ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ ഗെങ്കിനെ പരാജയപ്പെടുത്തി പ്രീക്വാട്ടർ ഉറപ്പിച്ചിരുന്നു നാപോളി. എന്നാൽ ആ ഫലം ഒന്നും ആഞ്ചലോട്ടിയെ പുറത്താക്കുന്നതിൽ നിന്ന് നാപോളിയെ പിന്തിരിപ്പിച്ചില്ല‌. കഴിഞ്ഞ സീസണിൽ നാപോളിയിൽ എത്തിയെങ്കിലും ക്ലബിന്റെ വിശ്വാസം നേടാൻ ആഞ്ചലോട്ടിക്ക് ആയിരുന്നില്ല.

ലീഗിലെ പ്രകടനമാണ് ആഞ്ചലോട്ടിക്ക് പ്രധാന പ്രശ്നമായത്. ലീഗിൽ ഏഴാം സ്ഥാനത്താണ് നാപോളി ഇപ്പോൾ ഉള്ളത്. അവസാന രണ്ടു മാസത്തിൽ ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ നാപോളിക്ക് ആയിട്ടില്ല. ആഞ്ചലോട്ടിക്ക് പകരം എ സി മിലാൻ ഇതിഹാസം ഗട്ടുസോ ആകും നാപോളിയുടെ പുതിയ പരിശീലകൻ ആവുക. ഇന്ന് തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും. കഴിഞ്ഞ സീസണിൽ മിലാനെ പരിശീലകനായിരുന്നു ഗട്ടുസോ.

Advertisement