മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു

20210519 030130
- Advertisement -

ഇന്ന് ഫുൾഹാമിനോട് സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ആവാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ആശ്വസിക്കാം. ലെസ്റ്റർ ചെൽസിയോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇപ്പോൾ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 71 പോയിന്റാണ് ഉള്ളത്. മൂന്നാമതുള്ള ചെൽസിക്ക് 67 പോയിന്റും നാലാമതുള്ള ലെസ്റ്ററിന് 66 പോയിന്റും.

ഇരു ടീമുകളും അവസാന മത്സരം വിജയിച്ചാലും യുണൈറ്റഡിനെ മറികടക്കാൻ ആകില്ല. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച ലീഗ് ഫിനിഷാകും ഇത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് ആയിരുന്നു. രണ്ടാം സ്ഥാനം ഉറപ്പായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിലെ അവസാന മത്സരത്തിൽ കൂടുതൽ യുവതാരങ്ങളെ ഇറക്കാൻ സാധിക്കും.

Advertisement